Jul 8, 2013

പാരീസിലെ പ്രണയപൂട്ടുകള്‍

മനോഹരമായ രാജ്യമാണ്‌ ഫ്രാന്‍സ്. ഫ്രാന്‍സ് ചുറ്റിക്കണ്ട് അവിടത്തുക്കാരുടെ വീടുകളില്‍ താമസിച്ച് ഫ്രഞ്ച് സംസ്കാരത്തെ അറിയാനും സ്ഥലങ്ങള്‍ കാണാനും ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒന്നു രണ്ട് മാസത്തെ യാത്രയാണ്‌ എന്റെ ലക്ഷ്യം എന്നതുക്കൊണ്ട്ത്തന്നെ അതിനുള്ള സാഹചര്യവും സമയവും ഇതുവരെ ലഭിച്ചിട്ടില്ല കഴിഞ്ഞ മാസം 5 ദിവസം ഫ്രാന്‍സില്‍ നടത്തിയ യാത്ര എന്റെയീ മോഹത്തെ ശക്തിപ്പെടുത്തി. ആ സമയവും സാഹചര്യവും വരാനായി കാത്തിരിക്കുന്നു. ഈ യാത്രയില്‍ ഞാന്‍ കണ്ട ഒരു കാഴ്ച്ചയാണ്‌ ഇത് - പ്രണയപ്പൂട്ടുകള്‍ .

കൈവരിയിലെ പ്രണയപ്പൂട്ടുകള്‍

 ഒരു ദിവസം പാരീസ് നഗരത്തിലൂടെയുള്ള കറക്കം കഴിഞ്ഞു രാത്രിഭക്ഷണത്തിനു സുഹൃത്തുക്കളെ കണ്ടൂമുട്ടാമെന്നു പറഞ്ഞ സ്ഥലത്തേക്ക് നടക്കുമ്പോഴാണീ പാലവും പ്രണയപൂട്ടുകളും കാണാനിടയായത്.

യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും ഈ പ്രണയപ്പൂട്ടിന്റെ കാഴ്ച്ച കാണാന്‍ കഴിയുമെങ്കിലും സെയ്‌ന്‍ നദിക്കു ചുറ്റും കെട്ടിപ്പടുത്ത ഈ നഗരത്തില്‍ അതിനു കൂടുതല്‍ പ്രാധാന്യം കാണാം. പ്രണയവും കലയും പാരീസില്‍ നിന്നു അടര്‍ത്തി മാറ്റാന്‍ പറ്റുന്നതല്ലല്ലോ. സെയ്‌ന്‍ നദിക്കു കുറുകെ ഏതാണ്ട് മുപ്പതഞ്ചോളം പാലങ്ങള്‍ പാരീസ് നഗരത്തിലുണ്ട്. അതില്‍ തന്നെ രണ്ട് പാലങ്ങള്‍ പ്രധാന പ്രണയപാലങ്ങളായി മാറിയതായി കാണാം - Pont des Arts -ഉം Pont de l'Archevêché-ഉം.


ഇവിടത്തെ പ്രണയിതാക്കള്‍ തങ്ങളുടെ പ്രണയം നിത്യമായി നിലകൊള്ളാന്‍ ഒരുപൂട്ടു വാങ്ങി പാലത്തിന്റെ കൈവരിയില്‍ ഇതുപോലെ പൂട്ടിയിട്ടു അതിന്റെ താക്കോല്‍ സെയ്‌ന്‍ നദിയിലേക്ക് വലിച്ചെറിയും . ആ താക്കോല്‍ കൊണ്ട് ആ പൂട്ട് തുറക്കുന്നതുവരെ തങ്ങളുടെ ബന്ധവും നിലനില്‍ക്കുമെന്നത്രെ വിശ്വാസം. താക്കോള്‍ കണ്ട് പിടിക്കുകയെന്നത് തികച്ചും അസാദ്ധ്യവുമാണല്ലോ.


ഈയൊരു വിശ്വാസത്തിനു പിന്നില്‍ പ്രത്യേകിച്ചൊരു കഥയോ ചരിത്രമോ ഇല്ല. പലസ്ഥലത്തും പല കഥകളാണ്‌ പ്രചാരത്തിലുള്ളത്. അല്ലെങ്കിലും വിശ്വാസം - അതല്ലേ എല്ലാം ?

പ്രണയപൂട്ടുകളും അതിലെ എഴുത്തും നോക്കി നില്‍ക്കുമ്പോള്‍ നവദമ്പതിമാര്‍ അവിടെയെത്തി സന്തോഷപൂര്‍വ്വം ഒരു പുതിയപൂട്ട് ആ പാലത്തില്‍ ചേര്‍ക്കുന്ന കാഴ്ച്ചയും കാണാന്‍ സാധിച്ചു. അപ്പൊ കൂടെയുള്ള സുഹൃത്ത് കളിയാക്കി പറയുകയുണ്ടായി - 'ആ താക്കോല്‍ നദിയുടെ അടിത്തട്ടിനു എത്തുന്നതിനു മുമ്പെ പിരിയാതിരുന്നാല്‍ മതിയായിരുന്നു' എന്ന്. പക്ഷെ അവരുടെ ചിരിയില്‍ പ്രതീക്ഷയും ആഹ്ലാദവും നിറഞ്ഞു നിന്നിരുന്നു..


പാലത്തിനിരുവശത്തും പൂട്ടിടുന്ന 'വിശ്വാസി'കളെ ഏതുനേരത്തും കാണാം.




ഇതെല്ലാം കണ്ടപ്പൊ ഒരു പൂട്ടു വാങ്ങി ചേര്‍ത്താലോ എന്നു ഈ പെണ്‍കൊടിയ്ക്കും തോന്നി. അത്യാവശ്യത്തില്‍ കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെയുള്ളപ്പോള്‍ വെറുതെ  മറുനാട്ടിലെ അന്ധവിശ്വാസങ്ങളും കൂടി തലയ്ക്കകത്തു കേറ്റണ്ടയെന്നു തോന്നിയതുകൊണ്ട് ചെയ്തില്ല.

സെയ്‌ന്‍ നദിക്കു കുറുകെയുള്ള പാലങ്ങളും പാരീസ് നഗരവും (ഐഫല്‍ ടവറില്‍ നിന്നെടുത്ത ചിത്രം)


Mar 18, 2013

ഉയരത്തിലൊരു തടാകം - Pangong Tso, Ladakh


ഹിമാലയ മലനിരകളില്‍ 13,900 അടി ഉയരത്തിലൊരു തടാകം. അതും ഏതാണ്ട് 130 കി.മി. യോളം ദൂരം നീണ്ടത്... നമ്മുടെ ഇന്ത്യയില്‍ ???

നീല തടാകവും വെളുത്ത മലകളും ഇളം നിറത്തിലുള്ള പൂഴിയും

തടാകത്തിന്റെ മറ്റൊരു വശം - ഇവിടെ മലനിരകളുടേ നിറത്തിനും വ്യത്യാസമുണ്ട്.
ഇത് പാന്‍ഗോംഗ് തടാകം ( Pangong Tso എന്നു പറയും. Tso എന്നാല്‍ ലഡാക്കി ഭാഷയില്‍ തടാകമെന്നത്രെ അര്‍ത്ഥം.). ജമ്മു കാശ്മീര്‍ സംസ്ഥാനത്തിലെ ലഡാക്ക് പ്രദേശത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.

ജമ്മു കാശ്‌മീര്‍ സംസ്ഥാനം 3 പ്രദേശങ്ങള്‍ കൂടിയതാണ്‌ -
1. ജമ്മു,
2. കാശ്മീര്‍ താഴ്വാരം,
3. ലഡാക്ക്.

ഇതിലെ ലഡാക്കില്‍ 2 ജില്ലകളാണ്‌ ഉള്ളത് - 1. ലേ ജില്ല, 2. കാര്‍ഗില്‍ ജില്ല.
ലേ ജില്ല പൊതുവെ ശാന്തമായ സ്ഥലമാണ്‌ . ഇവിടെ കൂടുതലും ബുദ്ധമതാനുയായികളാണ്‌ . "കൊച്ചു ടിബറ്റ്" എന്നാണ്‌ ഇവിടം അറിയപ്പെടുന്നത്.

Indian Army's All weather houses
ഇനി പാന്‍ഗോംഗ് തടാകത്തെക്കുറിച്ച്. ലേയില്‍ നിന്നു ഏതാണ്ട് 5 മണിക്കൂര്‍ ചങ്ളാ ചുരം (Changla Pass) വഴി യാത്ര ചെയ്താല്‍ ഇവിടെയെത്താം. ഇവിടേക്ക് യാത്ര ചെയ്യാന്‍ ഒരു പാസ് വാങ്ങിച്ചിരിക്കണം. നമ്മുടെ പസ്സ്പോര്‍ട്ട് കോപി കൊടുത്താല്‍ ഇത് ലേയിലെ കാര്‍ ഡ്രൈവര്‍മാര്‍ ഏര്‍പ്പാടാക്കിത്തരുന്നതാണ്‌ . ഉപ്പു വെള്ളമാണ്‌ ഈ തടാകത്തില്‍ . എത്ര ഉപ്പു വെള്ളമാണെങ്കിലും ശൈത്യകാലത്ത് ഈ വെള്ളം ഐസായി മാറും. ഈ തടാകത്തിന്റെ 60 ശതമാനത്തോളം ഭാഗം ചൈന ഭരിക്കുന്ന ടിബറ്റിലാണ്‌ . ഇന്ത്യ-ചൈന തര്‍ക്കബാധിത പ്രദേശമാണ്‌ ഈ തടാകത്തിലെ ഒരു ഭാഗം. പക്ഷെ അവിടേക്കൊന്നും നമ്മള്‍ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. ഇന്ത്യന്‍ ആര്‍മിയുടെ ഇഗ്ലൂവിനെ അനുസ്മരിപ്പിക്കുന്ന 'All weather' വീടുകള്‍ ഈ തടാകത്തിനു തൊട്ടടുത്ത് തന്നെയുണ്ട്. അതിശൈത്യത്തിലും അവരവിടെയുണ്ടാകും.

അങ്ങനെ അങ്ങനെ നീണ്ട് നീണ്ട് പാന്‍ഗോംഗ് 
തടാകത്തിലെ വേനല്‍ക്കാല വിരുന്നുകാര്‍
ചില നേരങ്ങളില്‍ പാന്‍ഗോംഗ് തടാകത്തെ കൂടുതല്‍ സുന്ദരമാക്കിക്കൊണ്ട് 7 വിവിധ വര്‍ണങ്ങള്‍ വരെ കാണാം വെള്ളത്തില്‍ ... ചുറ്റുമുള്ള മലനിരകള്‍ക്കും നിറങ്ങള്‍ പലതാണ്‌ . ഇവിടെ പണ്ട് ബോട്ടിങ്ങ് ഉണ്ടായിരുന്നത്രെ. ഇന്നതില്ല. അതിര്‍ത്തി പ്രശ്നമൊക്കെ ഉള്ളതുകൊണ്ടാകാം. 

3 Idiots എന്ന ഹിന്ദു സിനിമയില്‍ നായകനും നായികയും അവസാനം കാണുന്നതിവിടെവെച്ചാണെന്നു തോന്നുന്നു
സഞ്ചാരികളുടെ വരവു തുലോം കുറവായിരുന്ന ഈ തടാകത്തില്‍ വെച്ചാണ്‌ 'Three Idiots' എന്ന ഹിന്ദി പടത്തിന്റെ അവസാന ഭാഗം പിടിച്ചിരിക്കുന്നത്. ഈ പടം വന്‍വിജയമായതോടെ ഈ പ്രദേശവും ശ്രദ്ധിക്കപ്പെട്ടു. സഞ്ചാരികളുടെ വരവും കൂടി. 

ഞങ്ങളുടെ സാരഥിയായിരുന്നത്രെ ഷൂട്ടിങ്ങ് സമയത്ത് കരീന കപൂറിന്റെ കാര്‍ ഓടിച്ചത്. അദ്ദേഹവും ബുദ്ധമതാനുയായിയാണ്‌ . ശൈത്യകാലത്ത് ഇന്ത്യന്‍ പട്ടാളത്തിനു വേണ്ടി ജോലി ചെയ്യാറുണ്ട്. കാറോടിക്കാനും മറ്റും. തെന്നിപ്പോകുമെന്നതുകൊണ്ട് ഐസുള്ളപ്പോള്‍ കാറോടിക്കുക എന്നത് ശ്രമകരമാണ്‌ .  അന്നേരം ഇവര്‍ കാറിന്റെ ചക്രങ്ങളില്‍ ചങ്ങല കൊണ്ടു ചുറ്റുമത്രെ grip കിട്ടാനായി. ആ ചങ്ങല നമുക്ക് കാണിച്ചു തരുന്നതാണീ താഴെയുള്ള ചിത്രം.  

ശൈത്യക്കാലത്ത് ടയറില്‍ ചുറ്റാനുപയോഗിക്കുന്ന ചങ്ങല സാരഥി കാണിച്ചു തരുന്നു.
ചങ്ളാ ചുരത്തിന്റെ മുകളില്‍ .
ചങ്ളാ ചുരത്തിനു 17,500-ഓളം അടി ഉയരമുണ്ട്. അതായത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡുകളില്‍ ഒന്നു ഇതാണെന്നര്‍ത്ഥം. വേനല്‍ക്കാലത്തുപോലും ഇവിടെ മഞ്ഞുമൂടിയ മല മേല്‍ഭാഗം കാണാം. ശൈത്യകാലത്ത് ഈ പാത മുഴുവന്‍ ഐസ് മൂടിയിരിക്കും. -45 ഡിഗ്രി വരെ താഴുമത്രെ ഇവിടത്തെ താപനില.

ലേയിലേക്കുള്ള യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്‌ ഈ തടാകത്തിലേക്കുള്ള യാത്ര.


Pangong Lake, Ladakh - The high altitude salt water lake in the Himalayas at a height of 13,900 ft (4,350 m). It is more than 125 km long and extends up to Tibet region ruled by China. This lake freezes during winter, despite being salt water.

Feb 10, 2013

The Underwater World - Maldives

A trip to the Sunny Maldives is incomplete without a Snorkeling or Scuba diving experience. 
Even if you take your camera under the water, the real beauty cannot be captured.


Underwater Colours



The coral reefs in Maldives are worth a visit.


Together....

Sep 4, 2009

Colours

Colours...
Photo Taken from Channapattana, Karnataka